ചിലര്‍ സിനിമയില്‍ നായകരാകും. മറ്റു ചിലര്‍ ജീവിതത്തിലും. എന്തായാലും വെള്ളിത്തിരയില്‍ അസാധ്യമായതെല്ലാം സാധ്യമാക്കി വിസ്മയിപ്പിച്ച നായകര്‍ ജീവിതത്തില്‍ എത്ര ദുര്‍ബലരും ധൈര്യമില്ലാത്തവരുമാണെന്ന് ഇന്ന് കേരളം കണ്ടു. അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം 17 അംഗങ്ങള്‍ രാജിവച്ചൊഴിഞ്ഞു. സമൂഹത്തോട് വിശദീകരണങ്ങളില്ല, ചോദ്യങ്ങളില്ല, ഉത്തരങ്ങളില്ല. ധാര്‍മികത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഒതുക്കി അമ്മ സംഘടനയെ പ്രതിസന്ധിയുടെ പെരുവഴിയില്‍ നിര്‍ത്തി ഭരണസമിതി കൈകഴുകി തലയൂരി. തല്‍സമയം നീതിയുടെ ആത്മാഭിമാനത്തിന്‍റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയെന്ന് WCC പ്രതികരിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഒളിച്ചോടിയോ ഓടിയൊളിച്ചോ?