counter-point-16-09

വയനാട്ടിനുള്ള കേന്ദ്രസഹായം വൈകിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഈ മറുപടി. ഇനി മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന് വെച്ചാൽ അദ്ദേഹത്തിന്റെ സർക്കാർ പുറത്തുവിട്ട കണക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് വയനാട്ടുകാർ മാത്രമല്ല നാട്ടുകാർ ആകെ. 

വയനാടിന് വേണ്ടി വരുന്ന തുക എന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ  വിവിധ വിഷയങ്ങളിലേക്ക് ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ നൽകിയത് കണ്ടാണ് കേരളം ഞെട്ടിയത്. പ്രതീക്ഷിത ചിലവുകളും അധിക ചെലവുകളും എന്ന് പറയുമ്പോഴും ഒരു മൃതദേഹം സംസ്കരിച്ചതിന് 75,000 രൂപ ചിലവ് പ്രതീക്ഷിക്കാമോ എന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം ചോദ്യം ഉയരുന്നു. 

മണ്ണുമാന്ത്രി യന്ത്രങ്ങൾക്ക് 15 കോടിയും സൈനികരുടെയും വോളണ്ടിയർമാരുടെയും താമസചിലവ് 15 കോടിയുമാണത്രേ പ്രതീക്ഷിക്കുന്നത്. ദുരന്തം നടന്ന രണ്ടാഴ്ചയ്ക്കുശേഷം തയ്യാറാക്കിയതാണ് ഈ കണക്കുകൾ. കൗണ്ടർ പോയിന്റ് ചർച്ച ചെയ്യുന്നു കണക്കിലെ കള്ളമുഖം