ഒറ്റ രാത്രി കൊണ്ട് ഡോ.പി സരിന്‍ , സഖാവ് സരിന്‍ ആയി . ഓട്ടോ റിക്ഷയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസലെത്തിയ സരിന്‍ എല്ലാ അര്‍ഥത്തിലും തുടങ്ങുകയാണെന്ന് പറഞ്ഞു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളമില്ല, സ്വതന്ത്രനായാണ് സരിന്‍ ഇറങ്ങുകയെന്നറിയുന്നു. വടകര, പാലക്കാട്, തൃശൂര്‍ ഡീലിന്‍റെ ഭാഗമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വരവെന്ന് സരിനെ ഉദ്ധരിച്ച് സിപിഎം. ഷാഫിയെ വടകരയില്‍ വിജയപ്പിച്ചതിന്‍റെ പ്രത്യുപകാരം പാലക്കാട് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിന് കിട്ടുമെന്നാണ് വാദം. സിപിഎം–ആര്‍എസ്എസ് ഡീല്‍ വെളിയില്‍ വിട്ടതിന്‍റെ ജാള്യതയെന്ന് കോണ്‍ഗ്രസ്. ഇതൊന്നുമല്ല , യഥാര്‍ഥ ഡീല്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലെന്ന് ബിജെപി. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, പാലക്കാടന്‍ ഡീല്‍ എന്ത് ?

Counter point on by election Dr P Sarin left candidates: