പാലക്കാട്ടെ പാതിരാനാടകത്തിന്‍റെ.. രണ്ടാം നാള്‍.. താരം, ട്രോളീ ബാഗാണ് .  പൊലീസിന് പിടിക്കാനാകത്ത പണം അതിലാകാമെന്ന് സിപിഎം. അതില്‍ തന്‍റെ ഡ്രസാണ് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ ചര്‍ച്ച കത്തിയ ഇന്നത്തെ പകല്‍ അവസാനിപ്പോള്‍ , സിപിഎം ഒരു CCTV ക്ലിപ്പ് കൂടി പുറത്തുവിട്ടു. ആ ഹോട്ടലിലെ പാര്‍ക്കിങിലെ ദൃശ്യം.  ഈ കാണുന്ന ദൃശ്യത്തില്‍ ട്രോളി ബാഗ് രാഹുലിന്‍റെ വാഹനത്തില്‍ വയ്ക്കുന്നതും രാഹുല്‍ മറ്റൊരുവാഹനത്തിലേക്ക് കയറാന്‍ പോകുന്നതും കാണാം. അപ്പോള്‍ പണമൊരു വണ്ടിയിലും രാഹുല്‍ മറ്റൊരു വണ്ടിയിലും പോയെന്ന് ആരോപണം, ചോദ്യം. അതിന് രാഹുല്‍ ഒടുവില്‍ വിശദീകരിച്ചത് ഇങ്ങനെ ഇതാണ് ഒടുവിലുള്ള ചിത്രമെങ്കില്‍, രാവിലെ ഇടത് സ്ഥാനാര്‍ഥി സരിന്‍ അവതരിപ്പിച്ചത് മറ്റൊരു തിയറി. കള്ളപ്പണവിവാദവും പതിരാപരിശോധനയും പ്രതിഷേധവും എല്ലാം ഷാഫി പറ‍മ്പില്‍ ആസൂത്രണം ചെയ്ത നാടകമാണെന്ന് പി.സരിന്‍. അത് സിപിഎം ജില്ലാ സെക്രട്ടറി തള്ളി . കള്ളപ്പണം ഉണ്ടെന്ന് പാര്‍ട്ടി. അക്കാര്യത്തില്‍ പൊലീസിന് പരാതിയും നല്‍കി. പക്ഷേ 24 മണിക്കൂറായിട്ടും പരാതിയില്‍ കേസെടുക്കാതെ പൊലീസ്. ഇതിനിടയില്‍  സിപിഎം സംസ്ഥാന സെക്രട്ടറി വക നുണപരിശോധനാ വെല്ലുവിളി, അതേറ്റെടുത്ത് കോണ്‍ഗ്രസ്. മന്ത്രി എം.ബി.രാജേഷിനെയും വിധേയനാക്കണമെന്നും അദ്ദേഹത്തിന്‍റെ ഫോണ്‍ പരിശോധിക്കണമെന്നും ആവശ്യം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.

ENGLISH SUMMARY:

Counter point discussing about Palakkad raid