പാലക്കാട്ടെ യുഡിഎഫ് ജയത്തെ ‘വര്‍ഗീയത കാര്‍ഡ് ’ ഉയര്‍ത്തി പ്രതിരോധിക്കുകയാണ് സിപിഎം. ജമാഅത്തെ ഇസ്ലാമി–SDPI വോട്ടുകൊണ്ടുള്ള ജയമെന്ന് കണ്ടെത്തല്‍. വടകര ഡീലിന്റെ തുടര്‍ച്ചയെന്ന് കേന്ദ്ര കമ്മിറ്റി അംഗം. തൃശൂല്‍ പാലക്കാട് –ഡീലെന്ന് ജില്ലാ സെക്രട്ടറി. എസ്.ഡി.പി.ഐ –ജമാഅത്ത് ബലത്തില്‍ ചേലക്കരയിലും ഇടതിനെ തോല്‍പ്പിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് ധാരണ, ജനം പക്ഷേ LDFന് ഒപ്പം നിന്നെന്ന് മുഖ്യമന്ത്രിയും. ആരോപണം കനത്തതോടെ... മറുപടിയുമായി കോണ്‍ഗ്രസും ലീഗും. ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഎമ്മിന് വെപ്രാളമെന്തെന്ന് പ്രതിപക്ഷ നേതാവ്. തോല്‍ക്കുമ്പോഴുള്ള സിപിഎമ്മിന്റെ പതിവ് പല്ലവിയെന്ന് ലീഗ്.
അവസാനിച്ചിട്ടും... അവസാനിക്കാതെ ത്രില്ലറാവുകയാണ് പാലക്കാട്. മണ്ഡലത്തിലെ തോല്‍വിയില്‍ ബിജെപി പാളയത്തിലും, ചേലക്കരയില്‍ യുഡിഎഫ് പാളയത്തിലും മുറുമുറപ്പ് കണ്ടു ഫലം വന്ന രണ്ടാം പകല്‍. വോട്ടുകള്‍ വന്നതും പോയതും ഏതുവഴി ? ജനവിധിയെ മാനിക്കുന്നതോ വിലയിരുത്തല്‍ ?