സംഭവബഹുലമായ അഞ്ചുവര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ്ഭവന്‍റെ പടിയിറങ്ങുന്നത്. സര്‍വകലാശാല ഭരണത്തിന്‍റെ പേരില്‍ തുടങ്ങിയ സര്‍ക്കാരുമായുളള ഏറ്റുമുട്ടലുകള്‍ തെരുവിലെ പോര്‍വിളി വരെയെത്തി. എസ്എഫ്ഐക്കാരെ ക്രിമിനലുകളെന്ന് വിളിച്ച മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ, നയപ്രഖ്യാപനത്തിന് വരില്ലായെന്ന് ശഠിച്ച, മിഠായിത്തെരുവിലൂടെ ഇറങ്ങിനടന്ന, വൈസ് ചാന്‍സലര്‍മാരെ കൂട്ടത്തോടെ പുറത്താക്കിയ, സര്‍ക്കാരിനെതിരെ കേസിനുപോയ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുമ്പോള്‍ രാജ്ഭവനും സര്‍ക്കാരുമായുളള ബന്ധം സാധാരണനിലയിലാകുമോ? ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ വിരുദ്ധനെന്ന് പറയുന്ന സിപിഎമ്മിന് അടിമുടി ആര്‍എസ്എസ്സുകാരനായ രാജേന്ദ്ര അര്‍ലേക്കര്‍ സ്വീകാര്യനാകുമോ? പോര്‍വിളി അവസാനിക്കുമോ?