നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായയില്‍ കണ്ടെന്ന് വിവരം. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മാട്ടായയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരയുന്നു. ചെന്താമരയ്ക്കായി കോഴിക്കോട്ടും പരിശോധന. പുതിയ സ്റ്റാന്‍ഡിലടക്കം ഹോട്ടലും ബാറുകളും പൊലീസ് പരിശോധിക്കുന്നു. വടകര ഇരിങ്ങലില്‍നിന്ന് കോഴിക്കോട്ടേക്ക് ബസ് മാര്‍ഗം എത്തിയെന്ന് സൂചന.
അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകത്തിലെ വീഴ്ചയ്ക്ക് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ. നെന്മാറ സ്റ്റേഷനിലെ ഇൻസ്പെക്ടർ എം മഹേന്ദ്ര സിംഹനയാണ് സസ്പെൻഡ് ചെയ്തത്. 2019 ലെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര ജാമ്യ ഉപാധി ലംഘിച്ചെന്ന പരാതി നാട്ടുകാർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകി ചെന്താമരയുടെ ജാമ്യം റദ്ദാക്കി ജയിലിൽ ആക്കാനുള്ള നടപടി എസ്‌എച്ച്‌ഒ സ്വീകരിച്ചിരുന്നില്ല.
പകരം ചെന്താമരയെ വിളിച്ചുവരുത്തി ഉപദേശിച്ചു വിട്ടയക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം നൽകിയ പരാതിയും അവഗണിച്ചു. ഈ രണ്ടു കാര്യങ്ങളിലും വീഴ്ച സംഭവിച്ചെന്ന പാലക്കാട് എസ്പിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെടുത്തത്.