കിഫ്ബി റോഡുകളില്‍ ടോള്‍പിരിവിന് ഇടതുമുന്നണി പച്ചക്കൊടിവീശിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ മുന്നണിയില്‍ ഭിന്നതയില്ല. എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചുവെന്നും, വികസനം നടക്കണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂവെന്നും മുന്നണി കണ്‍വീനര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ധനമന്ത്രി ഇന്നലെ പറഞ്ഞതുപോലെ ആലോചനയല്ല, നടപ്പാക്കുക തന്നെയാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ വരാനിരിക്കുന്നത് കിഫ്ബി വക ടോള്‍ പൂരമാണ്. അമ്പതിലധികം റോഡുകളില്‍ യാത്രക്കാര്‍ ടോള്‍ കരുതേണ്ടിവരും. അടുത്തവര്‍ഷം ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ ഉയരാനിരിക്കുന്ന ടോള്‍ ബൂത്തുകള്‍ കൂടി ചേരുമ്പോള്‍ കേരളത്തില്‍ യാത്ര ചെയ്യാന്‍ കുത്തനെ ചെലവേറും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളം ടോളുകളുടെ സ്വന്തം നാടാകുമോ?