കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന ശക്തമായ ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രധനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. കീഴ്‍വഴക്കങ്ങള്‍ മാറ്റിവച്ച് ക്ഷണപ്രകാരം ഡല്‍ഹിയിലെ കേരളാഹൗസിലെത്തിയാണ് നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി 50 മിനിറ്റ് കൂടിക്കാഴ്ച നടത്തിയത്.
അനൗദ്യോഗിക കൂടിക്കാഴ്ചയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഗവര്‍ണറും കേരളത്തിന്റെ പ്രത്യേക പ്രതിനിധി രാജേന്ദ്ര അര്‍ലേക്കറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വയനാട് മുണ്ടക്കൈ ചൂരൽമല ധനസഹായം, ജിഎസ്ടി നഷ്ടപരിഹാരം, എയിംസ്, വിഴിഞ്ഞം തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങൾ 50 മിനുറ്റ് നീണ്ട കൂടികാഴ്‌ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു. ആശാപ്രവര്‍ത്തകരുടെ സമരം ചര്‍ച്ചയായില്ല. കടുത്ത ഭിന്നത തുടരുന്നതിനിടെ നടന്ന അപൂര്‍വ കൂടിക്കാഴ്ച കേന്ദ്രസംസ്ഥാന അകല്‍ച്ച ഇല്ലാതാക്കുമോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ കേന്ദ്ര–സംസ്ഥാന അകലം കുറയുമോ