രാഷ്ട്രപിതാവിന്‍റെ ചെറുമകനെ കേരളത്തില്‍ തടഞ്ഞത് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ അനുസ്മരണത്തിനെത്തിയപ്പോഴാണ്. ആര്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ പാടില്ലത്രേ. വിമര്‍ശിക്കുന്നവര്‍ തങ്ങളുടെ വാര്‍ഡില്‍ക്കൂടിയാണെങ്കില്‍ മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതിയെന്നാണ് ബിജെപി നിലപാട്. ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ മന്ത്രിസഭാംഗങ്ങളും സര്‍വകലാശാല ഡീനുമാകുന്ന, ഗാന്ധിവധത്തെക്കുറിച്ച് ഇത്രയേറെ എന്ത് പഠിപ്പിക്കാനിരിക്കുന്നൂവെന്ന് വിദ്യാഭ്യാസമന്ത്രി പാര്‍ലമെന്‍റില്‍ ചോദിക്കുന്ന കാലമാണ്. ജനാധിപത്യത്തിന്‍റെ മാതാവ് എന്ന് പ്രധാനമന്ത്രി അഭിമാനിക്കുന്ന രാജ്യത്ത് ആര്‍.എസ്.എസ് വിമര്‍ശനാതീതമോ? കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു ഗാന്ധിയെ ആര്‍ക്കാണ് പേടി?