ആരോഗ്യമന്ത്രി ശരിക്കും ഡല്‍ഹിക്ക് വിമാനം കയറിയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല മറിച്ച് ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കാണാനാണ്. ക്യൂബയ്ക്കെന്താ ആശയില്‍ കാര്യം എന്ന് ചോദിക്കരുത്. ക്യൂബന്‍ കൂടിക്കാഴ്ചയും അത്താഴവുമൊക്കെ മന്ത്രി മുന്‍ക്കൂട്ടി നിശ്ചിച്ചതാണ് ആശമാര്‍ നിരാഹാരമിരിക്കുമ്പോഴായിരിന്നു മന്ത്രിയുടെ ക്യൂബന്‍ കൂടിക്കാഴ്ച എന്ന് മാത്രം. കേന്ദ്ര ആരോഗ്യന്ത്രിയെ കാണാന്‍ എന്ന് മന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തെറ്റെന്ന് തെളിഞ്ഞു. ക്യൂബന്‍ സംഘവുമായി മന്ത്രിക്ക് കൂടിക്കാഴ്ച ആവാം. പക്ഷെ ആ യാത്ര ആശമാര്‍ക്കായി എന്ന് പറയരുത് ആശമാരെ പറ്റിക്കുന്നോ?