കേരളത്തില്‍ എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ് തന്നില്‍ ഏല്‍പ്പിച്ച ദൗത്യമെന്നും അത് പൂര്‍ത്തീകരിച്ചേ മടങ്ങൂയെന്നും രാജീവ് ചന്ദ്രശേഖര്‍. കേരളം മൊത്തം ഇങ്ങെടുക്കാന്‍ പോകുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. എല്‍.ഡി.എഫാണോ യു.ഡി.എഫാണോ മുഖ്യഎതിരാളിയെന്ന് പറയാന്‍ ഇത് വീഡിയോ ഗെയിമല്ലെന്ന് മനോരമന്യൂസിന്റെ അഭിമുഖത്തില്‍ പുതിയ അധ്യക്ഷന്‍ പറഞ്ഞു.
പക്ഷേ ഇതൊക്കെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും വിടാതെ പിന്നിലുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വെല്ലുവിളി അകത്തോ പുറത്തോ?