ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിലേക്ക് ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. പക്ഷേ കഴിഞ്ഞ കൊല്ലം പൂരം കലക്കിയതാര് എന്ന ചോദ്യത്തിന് ഇതുവരെ സര്‍ക്കാരിനുത്തരം കണ്ടെത്താനായിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണവും ആറു മാസമാകുമ്പോഴും ഇഴയുന്നു. പൂരം കലക്കിയതാര് എന്നു കണ്ടെത്താന്‍ വൈകുന്നുണ്ടെങ്കിലും എം.ആര്‍.അജിത്കുമാറിനെതിരായ അന്വേഷണങ്ങളൊക്കെ അതിവേഗം നടക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നുണ്ട്. പൂരം അന്വേഷണം വൈകുന്നത് ആരെ രക്ഷിക്കാനെന്ന ചോദ്യം ശക്തമാകുമ്പോഴാണ് കൊടകര കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണം പോലുമില്ലെന്ന കണ്ടെത്തലുമായി ഇ.ഡി. വരുന്നത്. ബി.ജെ.പിയുമായോ തിരഞ്ഞെടുപ്പുമായോ ആ പണത്തിന് ഒരു ബന്ധവുമില്ലെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ചോദ്യങ്ങളുടെ ഉത്തരം അട്ടിമറിക്കുന്നതാര്?