അംബേദ്കര്‍ സ്വപ്നം കണ്ട സാമുഹ്യ നീതിയാണ് പുതിയ വഖഫ് നിയമത്തിലൂടെ സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ലക്ഷക്കണക്കിന് ഹെക്ടര്‍ വഖഫ് ഭൂമിയുണ്ട്. അവ ദരിദ്രര്‍ക്ക് ഉപകാരപ്പെടേണ്ടതാണ്. ഇത് സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‍ലിം യുവത സൈക്കിള്‍ പഞ്ചറൊട്ടിച്ച് കഴിയേണ്ടിവരില്ലായിരുന്നുവെന്നും മോദി. ഇനി ആദിവാസിയുടേയോ ദളിതന്‍റേയോ ഭൂമിയില്‍ വഖഫ് ബോഡിന് കൈവയ്ക്കാനാകാത്ത വിധം മഹത്തായ പരിഷ്കരണം കൂടി തന്‍റെ സര്‍ക്കാര്‍ നടത്തിയെന്നും പ്രധാനമന്ത്രി പറയുന്നു.
ഇന്ത്യയുടെ വിവിധ കോണുകളില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവച്ച, സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടങ്ങിയ സമയം കൂടിയാണിത്. ഇവ മറികടക്കാന്‍ ബിജെപി ആരംഭിക്കുന്ന വഖഫ് നിയമ വിശദീകരണ ക്യാംപയ്ന്‍റെ തുടക്കമായി കാണാം ഹരിയാനയിലെ മോദിയുടെ പ്രസംഗം. ബിജെപി നേതൃത്വം വിശദീകരിച്ച് വരുമ്പോള്‍, പുതിയ വഖഫ് നിയമത്തെക്കുറിച്ച് നാടിന് മനസിലാക്കുന്നത് എന്താണ്? ആര് ആരെ കൊള്ളയടിക്കുന്നു എന്നാണ് ?– കാണാം കൗണ്ടര്‍ പോയ്‍ന്‍റ്