ബിജു മേനോനും നീരജ് മാധവും അജു വര്‍ഗീസും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്പൈ കോമഡി ചിത്രം ‘ലവകുശ’ ഇന്ന് തിയറ്ററുകളില്‍. ദീപ്തി സതിയാണ് നായിക. 'നി കൊ ഞാ ചാ' എന്ന ചിത്രമൊരുക്കിയ യുവസംവിധായകന്‍ ഗിരീഷ് മനോയുടെ രണ്ടാമത്തെ ചിത്രമാണ് ലവകുശ. രചന നീരജ് മാധവ്. ജയ്സണ്‍ എളംകുളം നിര്‍മിക്കുന്ന ചിത്രത്തില്‍ ഗോപീ സുന്ദര്‍ സംഗീതവും ജോണ്‍കുട്ടി എഡിറ്റിങ്ങും പ്രകാശ് വേലായുധന്‍ ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു. ലവകുശയുടെ സംവിധായകന്‍ ഗിരീഷ് മനോ പുലര്‍വേളയില്‍ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

Advertisement