എല്ലാ ഭാഷകളിലും സിനിമചെയ്യണമെന്ന ആഗ്രഹവുമായി ഒരാള്‍. പക്ഷെ റിയലിസ്റ്റിക് സിനിമകള്‍ ഏറെയുള്ള മലയാളത്തെ കൂടുതലായി സ്നേഹിക്കുന്നയാള്‍. മലയാളത്തോടുള്ള ആ സ്നേഹമാണ് 'ആകാശമിഠായി' എന്ന ചിത്രവുമായി മലയാളത്തിലെത്താന്‍ നടന്‍ സമുദ്രക്കനിയെ പ്രേരിപ്പിച്ചത്. സിനിമ ,വ്യക്തികള്‍, രാഷ്ട്രീയം എന്നിവയെക്കുറിച്ച് സമുദ്രക്കനി സംസാരിച്ചു.
അപ്പ. തമിഴില്‍ സമുദ്രക്കനി തന്നെ സംവിധാനം ചെയ്്ത ചിത്രം. ആ ചിത്രത്തിന്‍റെ മലയാളം റീമേക്കാണ് ആകാശമിഠായി. സംവിധായകന്‍ പത്മകുമാറുമായി ചേര്‍ന്നാണ് സമുദ്രക്കനി ആകാശമിഠായി ഒരുക്കിയത്.പരീക്ഷാപ്പേടി അല്ലെങ്കില്‍ മാര്‍ക്ക് കുറഞ്ഞുപോയ ഭീതിയില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍. അങ്ങനെ അകാലത്തില്‍ പൊലിഞ്ഞുപോയ ധൈര്യലക്ഷ്്മി. അവളാണ് സിനിമയ്ക്ക് ആധാരം.
റിയലിസ്റ്റിക് സിനിമകള്‍ ഏറെയുള്ള മലയാളത്തില്‍ ഇനിയും സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ജയറാമും കലാഭാവന്‍ ഷാജോണുമൊക്കെ നന്നായി ചെയ്തു. ആകാശമിഠായിയിലേക്ക് ജയറാം എത്തിയതിനെക്കുറിച്ചും സമുദ്രക്കനി പറഞ്ഞു.
സിനിമയും രാഷ്ട്രീയവും ഇഴയടുപ്പം പുലര്‍ത്തുന്ന തമിഴ്നാട്ടില്‍ ഏതായാലും സമുദ്രക്കനി രാഷ്ട്രീയത്തിലേക്കില്ല. പക്ഷെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് രജനിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയെക്കുറിച്ചും സമുദ്രക്കനി പറഞ്ഞു.
മലയാളത്തില്‍ ഒരുപിടി നല്ലചിത്രങ്ങളുടെ ഭാഗമായി താന്‍ മാറുന്നതിന്‍റെ തുടക്കമായി ആകാശമിഠായിയെ കാണണമെന്ന അഭ്യര്‍ഥനയാണ് സമുദ്രക്കനിക്ക് പ്രേക്ഷകരോടുള്ളത്.