ഇനി വിവാദത്തിനില്ലെന്ന് നടൻ അജു വർഗീസ്. ‘വിവാദത്തിനില്ല, പേരുപറച്ചിലിനില്ല, അഭിപ്രായ പ്രകടനത്തിനുമില്ലെന്ന് അജു വർഗീസ്. അഭിപ്രായ പ്രകടനങ്ങൾ പൊതു സമൂഹത്തിനോടില്ല. എന്നെ നടനായി മാത്രമേ ആളുകൾ കാണുന്നുള്ളൂ. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ എന്ന ലൈസൻസ് മാത്രമേ പ്രേക്ഷകർ തന്നിട്ടൂള്ളൂ. ബാക്കി ഒന്നിലും അവർ ലൈസൻസ് തന്നിട്ടില്ലെന്ന് മനസിലാക്കിയത് ഇപ്പോഴാണെന്നും അജു വർഗീസ് മനോരമ ന്യൂസ് പുലർവേളയിൽ പറഞ്ഞു.
അജു വർഗീസ് - നീരജ് മാധവൻ കൂട്ടുകെട്ടിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് ലവകുശ. നീരജ് മാധവ് തിരക്കഥാകൃത്തായി മാറിയ ചിത്രത്തിൽ ബിജു മേനോനും വ്യത്യസ്ത ഗെറ്റപ്പിൽ പ്രധാന വേഷത്തിലുണ്ട്. ലവകുശയുടെ വിശേഷങ്ങൾ അജു വർഗീസ് പങ്കു വയ്ക്കുന്നു.