TOPICS COVERED

ഭരണഘടന ഉയര്‍ത്തിയും അതിന്‍റെ സംരക്ഷണം ഓര്‍മ്മപ്പെടുത്തിയും പാര്‍ലമെന്‍റിനകത്തും പുറത്തുമുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ചെക്ക് വെക്കുകയാണ് ഇന്നലെയും ഇന്നുമായി ഭരണപക്ഷം. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ ആ ഓര്‍മകള്‍ ആയുധമാക്കുകയാണ് മോദി സര്‍ക്കാര്‍.

അതിന് സ്പീക്കര്‍ വഴി അസാധാരണ നീക്കത്തിന് വരെ സാക്ഷ്യം വഹിച്ചു ഇന്നലെ ലോക്സഭ. അജണ്ടയിലില്ലാതിരിക്കെയും അടിയന്തരാവസ്ഥയെ അപലപിച്ചു ലോക്സഭയില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചു. നീക്കത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സ്പീക്കറുടെ രാഷ്ട്രീയക്കളിയെന്ന് ചൂണ്ടിക്കാട്ടി.

അതിനിടെ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും കേട്ടു അടിയന്താരവാസ്ഥയ്ക്കെതിരായ വാക്കുകള്‍. ഈ വിഷയം ഉയര്‍ത്തി ഇന്ത്യമുന്നണിയില്‍ ഭിന്നതയ്ക്ക് തിരികൊളുത്താനും സര്‍ക്കാര്‍ ശ്രമം. നടപ്പുസര്‍ക്കാരില്‍ നിന്ന് ജനാധിപത്യ ധ്വംസന പ്രവണതകള്‍ ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, പണ്ട് അടിയന്തരാവസ്ഥ നടപ്പാക്കിയില്ലേ എന്നാവര്‍ത്തിച്ചാല്‍ പരിഹാരമായോ ? ടോക്കിങ് പോയ്ന്‍റ് പരിശോധിക്കുന്നു