ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയത് ഇന്നലെയാണ്. പി.വി.അന്‍വറിന്‍റെ ആരോപണങ്ങളും ആര്‍എസ്എസ് കൂടിക്കാഴ്ചയും അന്വേഷിച്ച് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ചുമതലമാറ്റം. എന്നാല്‍ ഒരു നടപടിയുടെ ഭാഗമായാണ് മാറ്റമെന്ന് ഉത്തരവിലോ അല്ലാതെയോ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. മാത്രമല്ല, നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയത്, ആര്‍.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഡി.ജി.പി യുടെ റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങള്‍ അവഗണിച്ചുകൊണ്ടാണ്. ഡി.ജി.പിയുടെ അഭിപ്രായം തേടാതെ മുഖ്യമന്ത്രിയാണ് കടുത്ത നടപടി ഒഴിവാക്കിയത്. ഇതോടെ കൂടിക്കാഴ്ചയെ ന്യായീകരിച്ച് ആര്‍.എസ്.എസും രംഗത്തെത്തി. ഇത് നടപടിയല്ലെന്നും കണ്ണില്‍ പൊടിയിടലാണെന്നും പറയുന്നു പ്രതിപക്ഷം. യഥാര്‍ഥത്തില്‍ അജിത്കുമാറിനെ മാറ്റിയത് എന്തിനാണ്?