പാലക്കാട് യുഡിഎഫിന്‍റെ വിജയത്തിന് പിന്നാലെ കരുത്താര്‍ജിച്ച ആരോപണമാണ് വര്‍ഗീയവോട്ട് വാങ്ങി വിജയിച്ചു എന്നത് .18, 840 വോട്ട് ഡുഡിഎഫ് നേടിയപ്പോള്‍സിപിഎമ്മിന്‍റെ നേത്യത്വത്തില്‍ ആരോപണത്തന് തിരികൊളുത്തുകയായിരുന്നു. അങ്ങനെ ഇടതുപക്ഷം അത് ഏറ്റുപിടിക്കുന്നു. ബിജെപിയും സമാനമായ ആരോപണം യുഡിഎഫ് വിജയത്തിന് നേരെ ഉയര്‍ത്തുന്നു. ഏത് കാലത്ത് ആരൊക്കെ തമ്മിലാണ് ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ വോട്ട് സഹകരണം ഉണ്ടായത് എന്ന് മറുചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ഏതായാലും കേരള രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ്ചരിത്രവും അല്ലാത്ത ചരിത്രവും എടുത്ത് പരിശോധിച്ച് നോക്കിയാല്‍ ഇടതു വലതു മുന്നണികള്‍ മാറി മാറി സൗകര്യപൂര്‍വം ഈ സഹകരണം നടത്തിയിട്ടുണ്ട് എന്നത് വ്യക്തമാണ്. പക്ഷെ ഇപ്പോഴത്തെ സംഭവവികാസങ്ങളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ പാലക്കാട് യഥാര്‍ഥത്തില്‍ നടക്കുന്നത് എന്താണ് എന്ന് ചോദിക്കേണ്ടി വരും. വോട്ട് കഴിഞ്ഞു ഫലം വന്നു ജയിക്കേണ്ടവര്‍ ജയിച്ചു തോല്‍ക്കേണ്ടര്‍ തോറ്റു, ജനവിധി ക്രിസ്റ്റല്‍ ക്ലിയര്‍ പോലെ വ്യക്തമാണ്. പക്ഷെ അപ്പോഴും തുടരുന്ന ഈ ചര്‍ച്ച ഈ വിവാദങ്ങള്‍ അത് വോട്ടിലെ വര്‍ഗീയതയെത്തേടിയാണോ അതല്ല വിലയിരുത്തലിലെ വര്‍ഗീയതയെത്തേടിയാണോ നമ്മുടെ എന്ന ചോദ്യം ബാക്കിയാകുന്നത്. ഇനിയങ്ങോട്ട് നടക്കാനിരിക്കുന്ന തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്റ്റാറ്റര്‍ജി തന്ത്രങ്ങള്‍ മെനയല്‍ കൂടിയാണോ ഇവിടെ നടക്കുന്നത്.