പാവപ്പെട്ടവന് നല്‍കുന്ന സമൂഹ്യ പെന്‍ഷന്‍ കവരുന്ന ഉദ്യോഗപ്പടയുടെ വന്‍തട്ടിപ്പാണ് ഇന്ന് പുറത്തുവന്നത്..   ധനവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത, ലജ്ജിപ്പിക്കുന്ന തട്ടിപ്പ് കണ്ടെത്തിയത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവന്‍റെ ആശ്രയമായ പെന്‍ഷനില്‍ കയ്യിട്ട് വാരിയത് പ്രഫസര്‍മാരും, ഹയര്‍സെക്കന്‍ഡറി അധ്യാപകരും, ഗസറ്റഡ് ഓഫീസര്‍മാരും  ഉള്‍പ്പെടേ 1458 സര്‍ക്കാര്‍ ജീവനക്കാരാണ്. മുഴുവന്‍ പട്ടിക പുറത്തുവിട്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി തന്നെ പറയുമ്പോള്‍ തട്ടിപ്പിന്‍റെ ആഴം വ്യക്തമാണ്. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാതെ സര്‍ക്കാര്‍ പെടാപ്പാട് പെടുമ്പോഴാണ് പതിനായിരങ്ങളും ലക്ഷങ്ങളും ശമ്പളം വാങ്ങുന്നവരുടെ ക്രൂരത. തട്ടിപ്പുകാര്‍ക്ക് നുഴഞ്ഞുകയറാന്‍ പഴുതൊരുക്കിയത് ആരാണ്?   ഇനിയും എത്ര കള്ളനാണയങ്ങള്‍ ഇക്കൂട്ടത്തില്‍ പുറത്തുവരാനുണ്ട്? ഇവര്‍ക്കെതിരെ എന്ത് നടപടിയുണ്ടാകും?    

ENGLISH SUMMARY:

Talking point discuss about welfare pension scam