TOPICS COVERED

ബോബി ഷോ ഹൈക്കോടതിയില്‍ ചെലവായില്ല. നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ഇന്നലെ ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാത്തതില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്ന്  കോടതിയോട് നിരുപാധിക മാപ്പപേക്ഷിച്ചു. അതംഗീകരിച്ച് തുടര്‍നടപടി അവസാനിപ്പിച്ച കോടതി,  എന്തും വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പ് നല്‍കി.  ഒരു ജാമ്യ ഹര്‍ജിയില്‍ പരിശോധിക്കേണ്ട, വ്യാഖ്യാനിക്കേണ്ട മേഖലകള്‍ക്കപ്പുറം ബോഡിഷെയിമിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടന്ന്, വിശാലമായൊരു വിധിന്യായമാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ചത്. അത്,  ബോബിയെയും സമൂഹത്തെയും പഠിപ്പിച്ചതെന്ത്  ?