hony-mother

ബോബി ചെമ്മണൂര്‍ ഹണിറോസ് വിവാദം വാര്‍ത്തകളില്‍ നിറ‍ഞ്ഞ് നില്‍ക്കുമ്പോള്‍ സൈബറിടത്ത് വൈറല്‍ ഹണി റോസിന്‍റെ അമ്മയുടെ പഴയ ഒരു അഭിമുഖമാണ്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസിന്‍റെ വസ്ത്രങ്ങളെ പറ്റി അമ്മ വാചാലയാകുന്നത്. ഹണി ഉദ്ഘാടനത്തിന് പോകുമ്പോഴുള്ള വസ്ത്രങ്ങളെല്ലാം താനാണ് തിരഞ്ഞെടുക്കുന്നത് എന്നും എന്നാൽ അതിനൊക്കെ തെറിവിളി കേൾക്കുന്നു ഹണിക്കാണെന്നും അമ്മ അഭിമുഖത്തില്‍ പറയുന്നു. 

hony-rose

വിമർശനങ്ങൾ വരുമ്പോൾ എന്താണ് തന്റെ പേര് പറയാത്തത് എന്ന് താൻ ചോദിക്കാറുണ്ടെന്നും ഹണിയുടെ അമ്മ പറയുന്നു. എവിടെ പോയാലും ഹണിയെ എല്ലാവരും നന്നായി നോക്കണം എന്നാണ് ആഗ്രഹമെന്നും ഹണിയുടെ അമ്മ പറയുന്നു. ഹണിയുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളൊക്കെ താൻ വായിക്കാറുണ്ടെന്നും അതിനൊന്നും മറപടി കൊടുക്കാറില്ലെന്നും, മറ്റുള്ളവർ പറയുന്നത് കേട്ടാൽ നമുക്ക് ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ അങ്ങനെ തന്നെ കാണാനുള്ള ബോധം നമ്മുക്ക് വേണം. ‍ഞങ്ങളുടെ പൊന്നുമോളാണ് ഹണി, എന്നും അമ്മ പറഞ്ഞു. 

hony-rose

അതേ സമയം ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കി.

ENGLISH SUMMARY:

As the Bobby Chemmannur-Honey Rose controversy continues to dominate the news, an old interview of Honey Rose's mother has gone viral on social media. In the interview, given to a private online channel, Honey Rose's mother speaks extensively about her daughter's clothing choices