പതിവു വൈകുന്നേരമായിരുന്നില്ല രാമപുരത്തെ ആ ചന്തയില്‍ അന്ന്. വലിയ ഒരു പുരുഷാരം ആ ചെറിയ ചന്തയ്ക്കു ചുറ്റും. നോട്ടങ്ങളെല്ലാം ചെന്നു പതിച്ചത് കയ്യിലെരു കത്തിയുമായി നിലത്തിരിക്കുന്ന ആ മനുഷ്യനിലേക്കാണ്. ചേര വാര്‍ന്നൊഴുകുന്ന മുഖം. അന്നുവരെ നെയ്തുകൂട്ടിയ സ്വപ്നം എല്ലാം തകര്‍ന്നടിഞ്ഞ നിരാശ ആ കണ്ണുകളില്‍. അതാ തൊട്ടപ്പുറത്ത് താന്‍ അടിച്ചിട്ട കൊടും കുറ്റവാളി എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നു. ആ ചെറുപ്പക്കാരന്‍ കത്തിയുമായി ചാടി, നെഞ്ചു തീര്‍ത്ത് ആദ്യ കുത്ത്. നിശബ്ദമായിരുന്ന ആ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മോനെ... എന്നൊരു നിലവിളി കേട്ടു. നിന്‍റെ അച്ചനാടാ പറയുന്നെ, കത്തി താഴെ ഇടടാ.. എന്ന ആ നെഞ്ചുപൊട്ടിയ നിലവിളി ഇന്നുമുണ്ട് മലയാളത്തിന്റെ ഇടനെഞ്ചില്‍. നായകന്മാരെ മാത്രം നല്ല നടന്മാരായി എണ്ണുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ അയാളാണെന്ന് കാലം പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭിനയ സപര്യയിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ അമ്പരപ്പിച്ച നടന്‍. പട്ടാളത്തില്‍ നിന്ന് നാടകത്തിലേക്ക്, അവിടെ നിന്ന് സിനിമയിലേക്ക്, സൂപ്പര്‍ താരങ്ങളെ മുഖത്തോട് മുഖം നോക്കി വിമര്‍ശിച്ച നിലപാടുകാരന്‍. പാലപ്പുറത്ത് വീട്ടില്‍ സുരേന്ദ്രനാഥ തിലകൻ എന്ന തിലകന്‍.
വിഡിയോ