ajith-kumar

കാർ റേസിങ് പരിശീലനത്തിനിടെ തമിഴ് നടന്‍ അജിത്ത് കുമാറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. ദുബായിൽ നടക്കാനിരിക്കുന്ന കാർ റേസിങ് ചാംപ്യൻഷിപ്പിനൊരുക്കമായുള്ള പരിശീലനത്തിനിടെ ആയിരുന്നു അപകടം. അജിത്ത് ഓടിച്ചിരുന്ന റേസിങ് കാർ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

നിയന്ത്രണം വിട്ട് പല തവണ കാർ കറങ്ങിയതിന് ശേഷം വാഹനം നിന്നു. ഉടനെ തന്നെ ചുറ്റുമുള്ളവർ ഓടിയെത്തി. താരം വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതും കാണാം. എന്നാല്‍ താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

അഭിനയത്തിനൊപ്പം കാർ റേസിങ്ങിലും കമ്പമുള്ള വ്യക്തിയാണ് അജിത്. ജനുവരി രണ്ടാം വാരത്തിലാണ് ദുബായിൽ റേസിങ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു ചാംപ്യൻഷിപ്പിൽ അജിത്ത് പങ്കെടുക്കുന്നത്. ചെന്നൈ എയർപോർട്ടിൽ വച്ച് താരത്തെ കുടുംബം യാത്രയാക്കുന്ന വിഡിയോ വൈറലായിരുന്നു.2003 ഫോര്‍മുല ഏഷ്യ ബിഎം ഡബ്ല്യു ചാംപ്യന്‍ഷിപ്പ്, 2010 ഫോര്‍മുല 2 ചാംപ്യന്‍ഷിപ്പ് എന്നിവയിലും സൂപ്പര്‍താരം ഭാഗമായിരുന്നു.

ENGLISH SUMMARY:

Actor Ajith Kumar's vehicle met with an accident, sparking concern among fans. Details of the incident and the actor's condition revealed