ഇന്ത്യന്‍ സിനിമ മേഖലയില്‍ വളരെയധികം സ്വാധീനമുള്ള സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. െഗയിം ചേഞ്ചേഴ്സ് എന്ന യൂട്യൂബ്് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചലച്ചിത്രമേഖലയിലെ ബോധ്യത്തിന്റെ പ്രാധാന്യവും കഥപറച്ചിലുള്ള തന്റെ വീക്ഷണവും അദ്ദേഹം പങ്കുവച്ചിരുന്നു. തന്റെ സിനിമകള്‍ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ ബോധ്യത്താല്‍ നയിക്കപ്പെടുന്നതുമാണെന്ന് പറഞ്ഞ കരണ്‍ അതിന് ഉദാഹരണമായി രാജമൗലി ചിത്രങ്ങളെ പരാമര്‍ശിക്കുകയും ചെയ്തു. രാജമൗലി ചിത്രമായ ബാഹുബലി ഉത്തരേന്ത്യയില്‍വിതരണം ചെയ്തത് കരണ്‍ ജോഹറാണ്.
Read Also:ഭാര്യയുമായി 26 വയസിന്‍റെ വ്യത്യാസം; വിമര്‍ശനം; പ്രണയത്തെ പ്രായം കൊണ്ട് അളക്കേണ്ടെന്ന് സാഹിൽ ഖാൻ
ഒരു സിനിമയില്‍ ലോജിക്ക് ഇല്ലെന്ന് അറിയാമായിരുന്നിട്ടും പിന്നീട് അത് എന്തുകൊണ്ട് സിനിമയാകുന്നു എന്നായിരുന്നു കരണിനോടുള്ള ചോദ്യം. 'ബോധ്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജമൗലിയുടെ ഏത് ചിത്രമെടുത്താലാണ് നിങ്ങള്‍ക്ക് യുക്തി കാണാനാവുക അതില്‍ ബോധ്യം മാത്രമേയുള്ളു എന്നും അദ്ദേഹം ഉദാഹരണം നല്‍കി. പല സംവിധായകരും ഹിറ്റുകള്‍ നല്‍കിയിരിക്കുന്നത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ആനിമല്‍, ആര്‍.ആര്‍.ആര്‍, ഗാഡര്‍ പോലുള്ള വലിയ സിനിമകളെല്ലാം നിര്‍മിച്ചിരിക്കുന്നത് ബോധ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു ഹാന്‍ഡ് പമ്പ് കൊണ്ട് ആയിരം ആളുകളെ അടിച്ചോടിക്കാന്‍ കഴിയുമോ എന്ന ചോദ്യവും കരണ്‍ ഉന്നയിച്ചു. ലോജിക്കിന് പ്രാധാന്യം നല്‍കുന്നത് സിനിമയുടെ പരാജയത്തിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.