പൃഥ്വിരാജിന്‍റെ പോസ്റ്റിന് മല്ലിക സുകുമാരന്‍ നല്‍കിയ കമന്‍റ് ശ്രദ്ധ നേടുന്നു. താടി എടുത്ത് പുതിയ ലുക്കിലുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നത്. ‘നടൻ എന്ന നിലയിൽ പുതിയ മേഖലകൾ തേടുകയാണ്. മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയില്‍ നീണ്ട മോണോലോഗ്സുണ്ടെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നു' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.
പോസ്റ്റിന് കീഴില്‍ പലവിധ കമന്‍റുകളുമായി ആരാധരുമെത്തി. പൃഥ്വിയുടെ പുതിയ ഫോട്ടോ എഐ ആണെന്നാണ് ഒരു കമന്‍റ്. ഇതിന് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ''അടുത്ത സിനിമ രാജമൗലി ഫിലിം, ഇന്ന് രാത്രി പുറപ്പെടും. സിന്‍സിയും തുടങ്ങിയോ കാര്യങ്ങള്‍ അന്വേഷിക്കാതെയുള്ള തര്‍ക്കം. എന്നോട് ചോദിച്ചുകൂടെ'' എന്നായിരുന്നു മല്ലികയുടെ കമന്‍റ്.
രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജ് വില്ലനായെത്തും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി ഒന്നും പുറത്തുവന്നിട്ടില്ലായിരുന്നു. ഈ സസ്പെന്‍സാണ് മല്ലിക സുകുമാരന്‍ പൊട്ടിച്ചത്.