urvasi-rautela

നന്ദമൂരി ബാലകൃഷ്ണ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ദാക്കു മഹാരാജ്. ജനുവരി 12ന് തിയറ്ററുകളില്‍ എത്തിയ ചിത്രം നിലവില്‍ ഒടിടി യില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഒടിടി റിലീസിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ നടി ഉര്‍വശി റൗട്ടേലയുടെ പ്രതിഫലമാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. 

ചിത്രത്തില്‍ 3 മിനിറ്റാണ് ഉര്‍വശി അഭിനയിച്ചിരിക്കുന്നത്. ഇതിനായി 3 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് ഇ.ടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് മിനിറ്റിന് ഒരു കോടി രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് താരമോ നിര്‍മാതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ദാക്കു മഹാരാജ് എന്ന സിനിമയിലെ ഉർവശി റൗട്ടേലയുടെ രംഗം ഒടിടി റിലീസിന് മുമ്പ് വെട്ടിച്ചുരുക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നെങ്കിലും ഒടിടി റിലീസില്‍ താരത്തിന്‍റെ സീനുകള്‍ കട്ട് ചെയ്തിരുന്നില്ല. ഇത് നെറ്റ്ഫ്ളിക്സും വ്യക്തമാക്കിയിരുന്നു.

സമ്പന്നമായ ഒരു കുടുംബത്തിന്റെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ ആളുകൾ നേരിടുന്ന അനീതിക്കെതിരെ ഭാര്യയോടൊപ്പം പോരാടുന്ന ഒരു ഉദ്യോഗസ്ഥന്റെ കഥയാണ് ദാക്കു മഹാരാജ് പറയുന്നത്.

ENGLISH SUMMARY:

Urvashi Rautela's fee is ₹1 crore per minute