നാലു ദിവസത്തിനുള്ളില്‍ 500 കോടി നേടി ബോക്സ്‌ഓഫീസ് ഹിറ്റടിച്ച് കല്‍ക്കി. ഇന്ത്യയിലെ അടുത്ത 1000 കോടി ചിത്രമായിരിക്കും കല്‍ക്കിയെന്നാണ് പ്രഭാസ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.  ബാഹുബലിക്കു ശേഷം പ്രഭാസിന്റെ വന്‍ തിരിച്ചുവരവാണ് ചിത്രത്തില്‍. കേരളത്തിൽ 320 സ്ക്രീനുകളിലായാണ് കല്‍ക്കിയുടെ പ്രദർശനം തുടരുന്നത്. ഇതില്‍  190 സ്ക്രീനുകളും ത്രീഡിയാണ്. 

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുക്കോൺ, അന്ന ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.  ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്  ദുല്‍ഖറിന്റെ വേഫറർ ഫിലിംസാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വിനി ദത്താണ് ഈ  നാഗ് അശ്വിന്‍ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 

 മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നായിക കഥാപാത്രമായ 'സുമതി'യെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. അമിതാഭ് ബച്ചനുംകമൽ ഹാസനും  ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് ചിത്രത്തില്‍. 

Kalki boxoffice hits 500crore:

Kalki2898AD boxoffice hits 500crores, Prabhas fans are hoping that Kalki will be the next 1000 crore film in India. The film marks Prabhas's comeback after Baahubali. Kalki continues to be screened in 320 screens in Kerala. 190 of these screens are 3D.