test-movie

മാധവന്‍, നയന്‍താര, സിദ്ധാര്‍ഥ്, മീര ജാസ്​മിന്‍ എന്നിങ്ങനെ വലിയ താരനിരയുമായി നെറ്റ്​ഫ്ളിക്​സ് ചിത്രം. എസ്​.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. 

സ്​പോ​ര്‍ട്​സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ ആസ്​പദമാക്കിയുള്ളതാണ്. വൈനോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, തമിഴ് പടം 2, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ നിര്‍മാണ കമ്പനി ആണ് വൈനോട്ട്  സ്റ്റുഡിയോസ്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്​മിന്‍റ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ടെസ്റ്റിലൂടെ നടക്കുന്നത്. ചിത്രം നേരിട്ട് നെറ്റ്ഫ്​ളിക്​സിലാണ് റിലീസ് ചെയ്യുന്നത്. 

2023 ഏപ്രിലിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. 2024 ജനുവരിയില്‍ ഷൂട്ട് തുടങ്ങിയ ചിത്രം പ്രധാനമായും ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. ശക്തിശ്രീ ഗോപാലനാണ് സംഗീതസംവിധാനം. 

ENGLISH SUMMARY:

Netflix film Test with a big star cast like Madhavan, Nayanthara, Siddharth and Meera Jasmine. The trailer of S. Shashikanth's film is out. Made as a sports drama, the film is based on cricket.