paathirathri-movie

TOPICS COVERED

പുതിയ ചിത്രത്തിന്‍റെ ഫസ്​റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പുഴു സംവിധായിക റത്തീന പി.ടി. പാതിരാത്രി എന്നാണ് ചിത്രത്തിന്റെ പേര്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും പൊലീസ് കഥാപാത്രങ്ങളായാവും ചിത്രത്തില്‍ എത്തുക എന്ന സൂചനയാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്നത്. വണ്‍ നൈറ്റ്, ടു കോപ്സ് എന്നാണ് ടൈറ്റിലിനൊപ്പമുള്ള ടാഗ്​ലൈന്‍. പൊലീസ് ജീപ്പാണ് പോസ്റ്ററില്‍ കാണുന്നത്. 

ചിത്രത്തിന്‍റെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു. സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യ നായരും സൗബിനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. നവ്യ നായരുടെ മാതാപിതാക്കളായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. 

സണ്ണി വെയ്​ന്‍, ശബരീഷ്, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി, അബ്​ദുള്‍ നസീറാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി മറാടാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്ക്സ് ബിജേയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‌ ശെഹ്​നാദ് ജലാലാണ് ക്യാമറ ചലിപ്പിക്കുന്നത്. 

2022ലാണ് റത്തീന ആദ്യമായി സംവിധാനം ചെയ്​ത പുഴു ഒടിടി റിലീസ് ചെയ്​തത്. മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക  പ്രശംസയും നേടിയിരുന്നു. 

ENGLISH SUMMARY:

First look poster of Paathirathri movie