navya-nair-son-food

നവ്യയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന മകന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. നവ്യ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നവ്യയ്ക്കു കഴുത്തുവേദനയായതിനാല്‍ മകന്‍ സായി കൃഷ്ണ ഭക്ഷണം വാരിക്കൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. വിശ്വാസം സിനിമയിലെ കണ്ണാന കണ്ണേ എന്ന ഗാനം ചേർത്താണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്. ആരാണ് വിഡിയോ എടുത്തതെന്ന് വ്യക്തമല്ല. 

'എനിക്ക് കഠിനമായ കഴുത്ത് വേദനയും സ്വന്തമായി ഒരു കഷണം പോലും കഴിക്കാൻ കഴിയാതെ വന്നപ്പോൾ മകന്‍ എനിക്ക് ഭക്ഷണം നൽകുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഊണുമേശക്കരികിൽ ഇരിക്കുന്ന നവ്യയെയും സായി കൃഷ്ണയുമാണ് വിഡിയോയിലുള്ളത്. മകന്‍ നല്‍കുന്ന ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന നവ്യയെയും വിഡിയോയില്‍ കാണാവുന്നതാണ്. വളരെ ശ്രദ്ധയോടെയാണ് നവ്യയ്ക്ക് മകൻ ആഹാരം നൽകുന്നത്. വിഡിയോ വന്നതിനു പിന്നാലെ നിരവധി ആളുകളാണ് കമന്‍റുകളുമായെത്തുന്നത്. മകൻ വാരി തരുന്ന ഭക്ഷണം കഴിക്കുമ്പോള്‍ സ്വാദ് അല്പം കൂടുമെന്നും കാരണം ആ ഭക്ഷണത്തിൽ സ്നേഹം കൂടി കലർന്നിട്ടുണ്ടെന്നുമായിരുന്നു കമന്‍റുകള്‍. 

മകനോടൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും നവ്യ പങ്കുവെച്ചിട്ടുണ്ട്. 2024 ഫെബ്രുവരി ആദ്യവാരത്തിൽ സായി കൃഷ്ണ നൃത്തം വേദിയിൽ അവതരിപ്പിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു. അതേസമയം, വലുതാകുമ്പോൾ അമ്മയെ പോലെ ഒരു അഭിനേതാവ് ആകാനാണ് സായി കൃഷ്ണയ്ക്ക് ഇഷ്ടം. നവ്യ നായർ നായികയായി എത്തിയ ജാനകി ജാനേ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ ആയിരുന്നു മാധ്യമപ്രവർത്തകരോട് സായി കൃഷ്ണ ഇക്കാര്യം തുറന്നു പറഞ്ഞത്.

ENGLISH SUMMARY:

Navya Nair's video goes viral on socialmedia