navya-nair-fathers-day-special

ഫാദേഴ്സ് ഡേ ദിനത്തില്‍ അച്ഛന്‍മാരുടെചിത്രങ്ങള്‍ പങ്കുവച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഫാദേഴ്സ് ഡേ ദിനത്തില്‍ നവ്യ പങ്കുവച്ച വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കുളി കഴിഞ്ഞതിനു ശേഷം നവ്യയ്ക്ക് തല തോര്‍ത്തി കൊടുക്കുന്ന അച്ഛന്‍റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് എന്നാണ് വിഡിയോ പങ്കുവച്ച് നവ്യ കുറിച്ചിരിക്കുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോഴുള്ള വിഡിയോയാണിതെന്നും, ഇത്തരത്തില്‍ വിഡിയോയിൽ പകർത്താൻ സാധിക്കാതെ മനസ്സിൽ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങൾ ഇനിയുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

വിഡിയോ വന്നതിനു പിന്നാലെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് കമന്‍റുകളുമായെത്തുന്നത്. ഇങ്ങനെയൊരു അച്ഛനെ കിട്ടിയതില്‍ നവ്യ ഭാഗ്യവതിയാണെന്നും അച്ഛനും മകളുമായാല്‍ ഇങ്ങനെ വേണെ എന്നൊക്കെയാണ് കമന്‍റുകള്‍. ഫോദേഴ്സ് ഡേ ആശംസിക്കുന്നവരും കുറവല്ല. 

നവ്യയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ i loved this achoiiiii…

ക്ഷെമിസ്ബിഡു…

പദ്മനാഭസ്വാമിയിൽ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയിൽ പകർത്താൻ സാധിക്കാതെ മനസ്സിൽ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങൾ..

എന്റെ ജീവൻ എന്റെ അച്ഛൻ ❤️

Happy fathers day to the super man of my life ❤️❤️❤️

ENGLISH SUMMARY:

Navya Nair post father day special video and it's goes viral on social media