തലമുണ്ഡനം ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ചായിരുന്നു മുണ്ഡനം ചെയ്തത്. ചിത്രങ്ങള്‍ വൈറലായതോടെ, ഇത് ശരിക്കും ചെയ്തതോണോ അതോ മേക്കോവറാണോ എന്ന് ചോദ്യങ്ങളുമായി ആരാധകരുമെത്തി.
തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ കുറിയണിഞ്ഞ് വെളുത്ത് സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. അഹംഭാവമെല്ലാം ഉപേക്ഷിക്കുന്നു, തമോഗുണങ്ങള്‍ ഒഴിവാക്കുന്നു, ഭഗവാന് മുന്നില്‍ കീഴടങ്ങുന്നു എന്ന കുറിപ്പും താരം പങ്കുവെച്ചു. ‘‘ഗോവിന്ദ ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു. ഭഗവാനുമുന്നിൽ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമം’’. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രചന നാരായണൻ കുട്ടി കുറിച്ചു.
അടുത്തിടെ നടി കൃഷ്ണപ്രഭയും അമ്മയോടൊപ്പം തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തു മുടി സമർപ്പിച്ചിരുന്നു.