ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി നടി രചന നാരായണൻകുട്ടി. ജ്ഞാനപ്പാനയിലെ വരികൾ ചേർത്താണ് ഫെയ്സ്ബുക്കിൽ നടി ആശംസ നേർന്നത്. 'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. .. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ' എന്ന ജ്ഞാനപ്പാനയിലെ വരികളും ശ്രീകൃഷണന്റെ ചിത്രവും ചേർത്താണ് ഫെയ്സ്ബുക്ക് പോസ്റ്റ്. അഷ്ടമിരോഹിണി ദിനാശംസകൾ എന്നും കുറിപ്പിനൊപ്പമുണ്ട്.
പോസ്റ്റിന് താഴെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളുമായി നിരവധി കമന്റുകളാണുള്ളത്. സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ ❤️അഷ്ടമി രോഹിണി ദിനാശംസകൾ എന്നാണ് ഒരു വ്യക്തിയുടെ കമന്റ്. ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്ന് ഒരു സംശയം🤪, ആർക്കോ കൊണ്ടപോലെ😁🤣, ഇത് സിദ്ധീഖിനെയും രഞ്ജിത്തിനെയും ഉദ്ദേശിച്ചേ അല്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് നിലവിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടുള്ളത്
ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി ഇരകൾ രംഗത്തെത്തുന്നുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. മുകേഷിനെതിരെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന യുവതിയും ആരോപണം ഉന്നയിച്ചിരുന്നു.