ഏറ്റവും പുതിയ ബൻസാലി സീരിസ് ഹീരമണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. കൊട്ടാരദാസിമാർ റാണിമാരായിരുന്ന കാലത്തേക്കാണ് സഞ്ജയ് ലീല ബന്‍സാലി പ്രേക്ഷകരെ ക്ഷണിക്കുന്നത്. സ്വർണ നിറത്തിൽ പ്രൗഢമായ പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്ററിനും ടീസറിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. സീരിസ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലേക്ക് എത്തിക്കും

 

മനീഷ കൊയ്്രാള, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, ഷാര്‍മിൻ സേഗാൾ, സൊനാക്ഷി സിൻഹ, സഞ്ജീദ ഷെയ്ഖ് എന്നിവരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യക്ക് മുന്‍പ് ലാഹോറിൽ ജീവിച്ചിരുന്ന കൊട്ടാരദാസിമരുടെ കഥയാണ് സീരിസില്‍. തീർത്തും മറ്റൊരു ലോകവും കാലഘട്ടവുമാണ് സീരിസില്‍ ബൻസാലി ഒരുക്കുന്നത്. ഹീരമണ്ടിയിലെ സ്ത്രീകൾ കാഴ്ച്ചക്കാരുടെ മനം കവരുമെന്നാണ് അണിയറപ്രവര്‍ത്തകർ പറയുന്നത്.

 

ഈ സീരിസ് തൻറെ കരിയറിലെ പ്രധാനപ്പെട്ട നാഴികല്ലാണന്ന് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പറ‍ഞ്ഞു. ‘ദേവ്ദാസ്’, ‘ഹും ദി ദെ ചുകെ സനം’, തുടങ്ങി പ്രേഷക ശ്രദ്ധ നേടിയ ധാരാളം ചിത്രങ്ങൾ ബൻസാലിയുടെ പേരിലുണ്ട്. കഴിഞ്ഞകൊല്ലം പുറത്തിറങ്ങിയ ഗംഗുബായ് കത്തിയവാഡി ബൻസാലി ചിത്രം വലിയ പ്രേഷക ശ്രദ്ധനേടിയിരുന്നു.