തിയറ്ററുകളിൽ ചിരിപടർത്തി തേരോട്ടം തുടരുകയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്റെ സിനിമയ്ക്ക് നാലാം വാരത്തിലും തിയറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടുകൾ വരുന്നു. ഇപ്പോൾ 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോർട്ടുകൾ. 

 

ഫെബ്രുവരി മൂന്നിനായിരുന്നു രോമാഞ്ചം തിയറ്ററുകളിലെത്തിയത്. 1.75 കോടി രൂപയായിരുന്നു മുതൽമുടക്ക്. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്താൻ രോമാഞ്ചത്തിന് കഴിഞ്ഞു. ഇതുവരെ 30 കോടി രൂപയാണ് കേരളത്തിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. 

 

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3 കോടി രൂപ നേടിയപ്പോൾ വിദേശത്ത് നിന്ന് ഇതുവരെയുള്ള കളക്ഷൻ 17 കോടിയാണ്. ഈ ആഴ്ച മലയാളത്തിൽ 9 പുതിയ സിനിമകൾ റിലീസ് ചെയ്തെങ്കിലും രോമാഞ്ചത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ അത് ബാധിക്കുന്നില്ല. 

Romancham movie box office collection