എബ്രഹാം ഓസ്​ലര്‍ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഇനി താന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ ജയറാം. എബ്രഹാം ഓസ്​ലര്‍ എന്ന ത്രില്ലര്‍ സിനിമയുടെ വിജയത്തോടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്ന മൂന്നുപേരുകളോട് ജയറാമിന്‍റെ പേര് വീണ്ടും ചേര്‍ത്തുവെക്കുകയാണ് പ്രേക്ഷകസമൂഹം. ഇനി അവരെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പിക്കാമോ എന്ന ചോദ്യത്തോടാണ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ താരത്തിന്റെ പ്രതികരണം. നൂറു ശതമാനമല്ല, നൂറ്റിയന്‍പത് ശതമാനമെന്ന് വെച്ചോളൂ. ഇനിയത് കൈവിട്ടുകളയില്ല എന്നായിരുന്നു ജയറാമിന്‍റെ മറുപടി. 

'ഇന്നലെ ഞാന്‍ തിയറ്റര്‍ വിസിറ്റ് കുറേ നടത്തി. ഇപ്പോ ഒരു സിനിമയ്ക്ക് ഇനീഷ്യല്‍ കളക്ഷന്‍ ഭയങ്കരമായിട്ട് ഉണ്ടാകാം, അതിനു ശേഷം ആ സിനിമയെ വരും ദിസങ്ങളില്‍ എക്സ്ട്രാ ഷോ വെച്ച് അത് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കുടുംബപ്രേക്ഷകര്‍ തന്നെ വേണം. അമ്മമാരും കുട്ടികളും മക്കളും മരുമക്കളും എല്ലാവരും കൂടി ചേര്‍ന്ന് ഞങ്ങള്‍ക്കീ സിനിമ കാണണമെന്ന് പറഞ്ഞാലാണ് കുടുംബസമേതം എല്ലാവരും കൂടി വന്ന് ഇരുപതും മുപ്പതും ടിക്കറ്റെടുക്കുന്നത്. അത് ഇന്നലെ തൊട്ട് കേരളത്തിലുളള സകല സെന്‍ററുകളിലും നേരിട്ട് പോയി എനിക്ക് കാണാന്‍ കഴിഞ്ഞു. അത് 35 വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത സ്നേഹമാണ് സാര്‍. അത് മിസ്സാക്കില്ല ഇനി' – നേരേ ചൊവ്വേയില്‍ ജയറാം പറഞ്ഞു. 

കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളെപ്പറ്റിയും ജയറാം അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു. വിഡിയോ കാണാം:

Actor Jayaram on Nere Chovve