ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാനെ മകന്‍റെ ഗോഡ് ഫാദര്‍ എന്ന വിശേഷിപ്പിച്ച് മുകേഷ് അംബാനി. ആനന്ദിന്‍റെ കുട്ടിക്കാലം മുതലെയുള്ള ബന്ധമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാരൂഖ് ഖാനും മുകേഷ് അംബാനിയും തമ്മിലുളള സൗഹൃദം പരസ്യമാണ്. പല അവസരങ്ങളിലും അംബാനിക്കുടുംബവുമായി ഷാരൂഖ് ഖാന്‍ അടുത്തിടപഴകുന്നത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറല്‍ കാഴ്ച്ചയുമാണ്. പ്രി വെഡ്ഡിങ് ആഘോഷങ്ങളിലും ആനന്ദും രാധികയുമയും ഷാരൂഖ് ഖാന്‍ അതേ സൗഹൃദം കാണിച്ചതും എല്ലാവരും ഏറ്റെടുത്തിരുന്നു.
പരിപാടിക്കിടെ ഷാരൂഖ് ഖാനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ്, അദ്ദേഹം മകന്‍റെ ഗോഡ് ഫാദറാണെന്ന് മുകേഷ് അംബാനി പറയുന്നത്. ആനന്ദ് കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അവന് ഒരു ഗോഡ് ഫാദറുണ്ട് എന്നായിരുന്നു മുകേഷ് പറഞ്ഞത്. താരം വേദിയിലേക്ക് എത്തിയതും അംബാനിക്കുടുംബത്തെ ആശ്ലേഷിച്ച കാഴ്ച്ച കാണികളെയും ആവേശം കൊള്ളിച്ചു.
പരിപാടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ലൈക്കുകളുമായി ആളുകളെത്തി. ഷാരൂഖ് ഖാനെ ഒരു കുടുംബാംഗമായാണ് അംബാനിക്കുടുംബം കാണുന്നതെന്നും ചിലര്‍ കുറിച്ചു.
ഗൗരി ഖാനും മക്കള്‍ക്കുമൊത്തായിരുന്നു താരം ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ആദ്യ ദിനം ആമിര്‍ ഖാനോടും സല്‍മാന്‍ ഖാനോടുമൊപ്പം കിങ് ഖാന്‍ ചുവട് വെച്ചതും വലിയ കയ്യടി നേടിയിരുന്നു