TAGS

കെജിഎഫ് ചാപ്റ്റര്‍ 2 കഴിഞ്ഞുള്ള നീണ്ട ഇടവേളക്ക് ശേഷം കന്നഡ സൂപ്പര്‍ താരം യഷ് കമ്മിറ്റ് ചെയ്​ത സിനിമയാണ് ടോക്​സിക്; എ ഫെയറി ടെയ്​ല്‍സ് ഫോര്‍ ഗ്രോണ്‍ അപ്പസ്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2025 ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല. സായ് പല്ലവിയായിരിക്കും ചിത്രത്തില്‍ നായികയാവുക എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബോളിവുഡ് താരം കരീന കപൂര്‍, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തിലേക്കെത്തും എന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഊഹോപോഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ടോക്​സിക് ടീം പുറത്തിറക്കിയ പ്രസ്​താവനയില്‍ പറഞ്ഞു. 'ടോക്​സിക്; എ ഫെയറി ടെയ്​ല്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' കാസ്​റ്റിങ്ങിനെ പറ്റി നിരവധി വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ടോക്സിക് ചിത്രത്തിന് വേണ്ടിയുള്ള ആവേശം മനസിലാക്കുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഊഹോപോഹങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നു അഭ്യര്‍ഥിക്കുന്നു. സിനിമയുടെ കാ​സ്റ്റിങ് ഏകദേശം പൂര്‍ത്തിയാവാറായി. ഔദ്യോഗിക പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കണമെന്ന് അപേക്ഷിക്കുന്നു,' പ്രസ്​താവനയില്‍ പറഞ്ഞു.  

Makers against the speculations of Toxic movie