amitab-kangana

ഫിലിം ഇന്‍ഡസ്ട്രിയില്‍ അമിതാഭ് ബച്ചന് ലഭിക്കുന്ന സ്നേഹവും ബഹുമാനവുമാണ് തനിക്കും ലഭിക്കുന്നതെന്ന് ബോളിവുഡ് താരം കങ്കണ. തിരഞ്ഞെടുപ്പ് റാലികളിലൊന്നില്‍ സംസാരിക്കുമ്പോഴാണ് ബോളിവുഡില്‍ അമിതാഭ് ബച്ചനോടൊപ്പം പദവിയും സ്വാധീനവും തനിക്കുണ്ടെന്ന് കങ്കണ പറയുന്നത്. 

രാജ്യം മുഴുവന്‍ അമ്പരന്നിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരോ പോയാലും എല്ലായിടത്ത് നിന്നും സ്നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം അതുപോലൊരു സ്നേഹവും ബഹുമാനവും ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കാണ്, കങ്കണ പറയുന്നു. 

ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായ കങ്കണ ലോക്സഭയിലേക്ക് മല്‍സരിക്കുന്നത്. സിനിമയിലേക്ക് വരുമ്പോള്‍ എമര്‍ജന്‍സിയാണ് ഇനി കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ വര്‍ഷം ജൂണ്‍ 14നാണ് റിലീസ്. സിനിമയില്‍ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്.