TOPICS COVERED

പതിവ് തെറ്റിക്കാതെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിലെത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം 77ാമത് കാനില്‍ എത്തിയത്. 

പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ വസ്ത്രം തിരഞ്ഞെടുത്തത്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിലാണ് താരം അണിഞ്ഞൊരുങ്ങിയത്. വലതുകൈയ്ക്ക് പരുക്കേറ്റതിനാൽ പ്ലാസ്റ്ററിട്ടാണ് ഐശ്വര്യ റെഡ്കാർപ്പറ്റിലെത്തിയത്. എന്നാല്‍ പരുക്കിന്‍റെ ക്ഷീണമൊന്നും കാനിലെ താരത്തിന്‍റെ വരവില്‍ പ്രകടമായിരുന്നില്ല. 

തുടർച്ചയായി 22–ാമത്തെ വർഷമാണ് ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. വ്യാഴാഴ്ച മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മകൾക്കൊപ്പം പുറപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളില്‍ ഐശ്വര്യയുടെ കൈക്ക് പരിക്ക് പറ്റിയിരിക്കുന്നതും കാണാം.

2022ലാണ് ഐശ്വര്യ ആദ്യമായി കാനിന്‍റെ റെഡ് കാര്‍പറ്റില്‍ എത്തുന്നത്. സ്വര്‍ണ നിറമുള്ള എബ്രോയ്ഡ് സാരിയായിരുന്നു അന്ന് താരത്തിന്‍റെ വേഷം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്​ത ചിത്രം ദേവദാസിന്‍റെ പ്രീമിയറിന് വേണ്ടിയായിരുന്നു അന്ന് ഐശ്വര്യ കാനിലെത്തിയത്. 

Can Red Carpet:

Aishwarya Rais stunning appearance in can red carpet