nayanthara-photo

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും . സിനിമാതിരക്കുകളൊഴിയുമ്പോൾ യാത്രകളും ക്ഷേത്രസന്ദർശനവുമൊക്കെയായി തിരക്കിലാണ് ഇരുവരും . ഇതിന്റെ വിശേഷങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഹോങ്കോങ്ങിൽ അവധിയാഘോഷിക്കുന്ന പൊന്നോമനകള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ‘ഹൃദയവും ആത്മാവും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

എവിടെപ്പോയാലും മക്കളായ ഉയിരിനെയും ഉലകത്തെയും കൂടെകൂട്ടുന്നവരാണ് നയൻ‌താരയും വിഗ്നേഷ് ശിവനും. മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചതിന് പിന്നാലെ സൈബറിടത്താകെ നിറയുകയാണ് ഇരുവരും. 

ENGLISH SUMMARY:

Nayanthara's wholesome moments with Vignesh Shivan and sons, Uyir, Ulag