സമൂഹമാധ്യമങ്ങളില്‍ എപ്പോഴും സൈബര്‍ ആക്രമണത്തിനിരയാകുന്ന താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ, ഒരിടവേളയ്ക്കു ശേഷം ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഭിരാമി’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 123മ്യൂസിക്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. 

മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം  ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ അഭിരാമിയായാണ് ഗായത്രി എത്തുന്നത്. ജൂണ്‍ 7ന് ചിത്രം തിയറ്ററുകളിലെത്തും. ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

എംജെഎസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്‌ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന. പാര്‍ഥന്‍ ചീഫ് അസോ. ഡയറക്ടറും ഷറഫുദ്ദീന്‍ അസോ. ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും സിബു സുകുമാരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ENGLISH SUMMARY:

Gayathri Suresh New Movie trailer out now