amala-paul-gave-birth-to-a-boy-baby

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. ‘‘ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്’’ എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും റീല്‍ ജഗത് പങ്കുവെച്ചിരിക്കുന്നത്. വിഡിയോയുടെ താഴെ ആശംസകളുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് എത്തുന്നത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്‍റെ ജനനം എന്നും പോസ്റ്റില്‍ ജഗത് പറയുന്നുണ്ട്.

ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്

ആടു ജീവിതമാണ് അമല അഭിനയിച്ചതില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിന്‍റെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. അടുത്തിടെ നിറവയറുമായി ഒരു ഫാഷന്‍ ഷോയിലും അമല പങ്കെടുത്തിരുന്നു.

ENGLISH SUMMARY:

Actress Amala Paul and her husband Jagat Desai celebrated the birth of their baby boy, Ilai, as Jagat announced the news on Instagram through a heartfelt reel.