hina-khan

TOPICS COVERED

സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി നടിയും ടെലിവിഷന്‍ താരവുമായ ഹിനാ ഖാന്‍. സമൂഹമാധ്യമത്തിലൂടെയാണ് താരം തന്‍റെ രോഗാവസ്ഥയുടെ വിശദാംശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സ്താനാര്‍ബുദത്തിന്‍റെ മൂന്നാംഘട്ടത്തിലാണ് താനെന്നും ചികില്‍സ പുരോഗമിക്കുകയാണെന്നും നടി പറയുന്നു. 

‘എന്നെ സ്നോഹിക്കുന്ന എന്‍റെ പ്രിയപ്പെട്ടവരോട് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവക്കാനുണ്ട്. എനിക്ക് സ്താനാര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു. എങ്കിലും ഞാന്‍ സുഖമായിരിക്കുന്നു. മുന്നോട്ട് പോകുകയാണ്. രോഗാവസ്ഥയെ അതിജീവിക്കാനുള്ള നിശ്ചയദാര്‍ഢ്യം എനിക്കുണ്ട്. ചികില്‍സ പുരോഗമിക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ തയാറാണ്’. താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

ഈ അവസരത്തില്‍ തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ഓരോരുത്തരും പങ്കുവച്ച വ്യക്തിപരമായ അനുഭവങ്ങളെല്ലാം കരുത്ത് പകരുന്നതാണെന്നും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.