sujatha-post-wayanad

വയനാട് വന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് ഗായിക സുജാത മോഹന്‍. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. മക്കളെ എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.  ഉരുള്‍പൊട്ടലില്‍ അകപ്പെട്ടു കിടക്കുന്ന നിങ്ങളെ രക്ഷിച്ചു കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തിലോ അച്ഛന്‍റെ പാര്‍ട്ടിക്കാരോ അല്ലെന്ന് സുജാത കുറിച്ചു. നിങ്ങളുടെ ചോരയല്ല, നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ നിങ്ങളെ സഹായിക്കാനെത്തിയത്. നിങ്ങള്‍ ഇവരെ കണ്ടുവേണം വളരാനെന്നും സുജാത കൂട്ടിച്ചേര്‍ത്തു. 

വളര്‍ന്നു വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍ ആവണം എൻജിനീയർ ആവണം എന്നല്ല പറയേണ്ടതെന്നും നല്ലൊരു മനുഷ്യനാവാന്‍ എന്നാണ് പറയേണ്ടതെന്നും സുജാത കുട്ടികളെ ഓര്‍മപ്പെടുത്തി. വയനാടിനൊപ്പം പ്രാര്‍ഥനകളോടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് സുജാതയെ അനുകൂലിച്ച് കമന്‍റുമായെത്തുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ചിന്തിക്കേണ്ട വാക്കുകളാണിതെന്നും മനോഹരമായ സന്ദേശം പങ്കുവച്ചതില്‍ സന്തോഷമുണ്ടെന്നും നെറ്റിസണ്‍സ് കുറിച്ചു.  ഇതിനോടകം നിരവധി പ്രമുഖരാണ് വയനാടി ദുരന്തത്തിന് പിന്തുണയുമായി എത്തിയത്.  

സുജാത പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

"മക്കളെ ...നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങൾ വളരുക.....നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നീങ്ങൾ വളരുക....നീങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം.... ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന് 

വയനാടിനൊപ്പം🌹

പ്രാർത്ഥനകളോടെ 🙏🏻

ENGLISH SUMMARY:

Singer Sujatha's post goes viral on Social Media