mohanlal-viral-speech

‘എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരുതിരശ്ശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നതു വരെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ’ 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിന് മോഹന്‍ലാല്‍ പറഞ്ഞ ഈ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വയനാട്ടിലെ ദുരന്തഭൂമിയില്‍ മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ പോയതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടക്കുന്നതിനിടെയാണ് അവാര്‍ഡ് വേദിയിലെ ആ വൈറല്‍ പ്രസംഗം ചര്‍ച്ചയാകുന്നത്. ഷോ കാണിക്കാന്‍ മോഹന്‍ലാലിന് വരേണ്ട കാര്യമില്ലെന്നും പട്ടാളത്തിന് ഊര്‍ജം പകരാനാണ് വന്നതെന്നും കറിപ്പുകള്‍ സൈബറിടത്ത് വൈറലാണ്. 

കുറിപ്പ്

വയനാട് ദുരന്ത പുനരധിവാസത്തിന് 3 കോടിയോളം രൂപ നല്കുമെന്ന് പ്രഖ്യാപിച്ച 25 ലക്ഷം നിലവിൽ മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ  നിധിയിലേക്ക് നൽകികഴിഞ്ഞ മലയാള സിനിമയുടെ ഇന്നീ ദിവസം വരെയുള്ള മെയിൻ സ്ട്രീം നടനായ ലഫ്റ്റണൽ കേണൽ കൂടിയായ മോഹൻലാലിന് ഷോ കാണിക്കാൻ ആണേൽ ആർമി യൂണിഫോം  ഇട്ട് ഇവിടെ വരെ വരേണ്ട കാര്യമില്ല. അയാളുടെ ഉദ്ദേശം വ്യക്തമാണ് .വിശ്രമമില്ലാതെ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്കും സേനാംഗങ്ങൾക്കും ദുരിതം നേരിട്ടവർക്കും ആശ്വാസം നൽകുക ഊർജം പകരുക എന്നതൊക്കെയാണെന്നിരിക്കെ ഇതിനെ വഴിതിരിച്ചു മറ്റൊരു തലത്തിലേക്ക് വിടേണ്ട ആവശ്യമില്ല. മുമ്പ് അയാളെ വേദിയിലേക്ക്  കയറ്റരുത് എന്ന്  പറഞ്ഞു ചിലർ അപമാനിക്കാൻ ശ്രമിച്ചപ്പോ  മോഹൻലാൽ പ്രസംഗത്തിന് ആമുഖമായി പറഞ്ഞത് ഒന്നുകൂടെ ഇവിടെ പറയട്ടെ .“കഴിഞ്ഞ നാല്പത് വർഷങ്ങളായിട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.

ആ എനിക്ക് നിങ്ങൾക്കിടയിലേക്ക് വരാൻ ആരുടേയും അനുവാദം ആവശ്യമില്ല”അതേ അത് തന്നെയാണ് പറയാൻ ഉള്ളത് .അയാൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല