മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിക്കുന്നത്. മലയാളികളുടെ സ്വന്തം രങ്കണ്ണനോടൊപ്പമുള്ള ചിത്രമാണ് ലാലേട്ടന്‍ പങ്കുവെച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍ താരത്തെ ചുംബിക്കുന്ന ചിത്രത്തോടൊപ്പം എടാ മോനെ, ലവ് യൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുറഞ്ഞ നേരം കൊണ്ട് നിരവധിയാളുകളാണ് ചിത്രത്തിന് ലൈക്കും കമന്‍റുകളുമായി എത്തിയിരിക്കുന്നത്. അരമണിക്കൂറിനകം 35,000 റിയാക്ഷനാണ് ചിത്രം നേടിയത്.
ഇരുവരെയും ഒന്നിച്ച് ഒരു ചിത്രത്തില്‍ കാണണമെന്നും ജനറേഷന്‍ ഗ്യാപ്പില്ലാത്ത സ്നേഹത്തിന്‍റെ ചിത്രമാണെന്നും എന്നുമൊക്കെ കമന്‍റുകളുണ്ട്. എന്താ മോനേ മീറ്റ്സ് എടാ മോനേ, അഭിനയ ചക്രവര്‍ത്തിയും രാജകുമാരനും തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് കീഴില്‍ വരുന്നത്.