മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായങ്ങള്‍ ഇപ്പോഴും തുടരുകയാണ്. താരങ്ങളടക്കം നിരവധി പേരാണ് ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കിയത്. ഇപ്പോഴിതാ, വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് പൃഥ്വിരാജ് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കി.
മുന്‍പ് മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ സാഹിർ, ജോജു ജോർജ്, മഞ്ജു വാര്യർ, നവ്യാ നായർ, തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള താരങ്ങൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തിയത്. ചിരഞ്ജീവിയും രാം ചരണും നൽകിയത് ഒരു കോടി രൂപയാണ്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. പ്രഭാസ് രണ്ട് കോടി രൂപയും, അല്ലു അർജുൻ 25 ലക്ഷവും, രശ്‌മിക മന്ദാന പത്ത് ലക്ഷവും നൽകിയിരുന്നു.
വയനാടിനായി ഇനിയും ആവശ്യങ്ങൾ ഉണ്ടെന്നും ദുരിതാശ്വസ നിധിയിലേക്ക് തുടർന്നും രൂപ നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.